ബസ്സിനുള്ളിൽ പീഡനം ശ്രമം, കാസർകോട് സ്വദേശി പിടിയിൽ

0
1372

യാത്രക്കാരിയെ ബസ്സിന്റെ ഉള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കാസർകോട് സ്വദേശി മുനവറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്നും കാസർകോട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പോകുകയായിരുന്ന കൊല്ലം സ്വദേശിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ദീർഘദൂര ബസ്സിന്റെ താഴത്തെ ബർത്തിൽ ഉറങ്ങുകയായിരുന്ന യുവതിയെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കടന്നുപിടിക്കാൻ ശ്രമിച്ചതായാണ് പരാതി. മലപ്പുറം ജില്ലയിലെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ബസിന്റെ താഴത്തെ ബർത്തിൽ യുവതി കിടന്നിരുന്നത്. നേരെ എതിർവശത്തുള്ള ബർത്തിൽ കിടന്നിരുന്ന മുനവർ കൈനീട്ടി യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു.

മുനവറിന്റെ കൈ പിടിച്ചുവച്ച് യുവതി ബഹളം വെച്ചതോടെ ഉണർന്ന സഹയാത്രികർ ഇയാളെ കൈവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ബസ്സ് അടക്കം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും, യുവതി എഴുതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here