അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നുന്ന ഫോം തുടരുന്ന രോഹിത് ശർമ്മ ഇന്ന് പല പ്രമുഖ ബ്രാന്റുകളുടെയും മുഖമാണ്. സിക്സർ അടിയ്ക്കുന്ന ലാഘവത്തോടെയാണ് ഈ വർഷം താരം എൻഡോഴ്സ്മെന്റുകളിൽ പങ്കാളിയായത്.
ഈ വർഷം ഇതുവരെ പത്തോളം പുതിയ ബ്രാൻഡുകൾക്കായി സൈൻ ചെയ്തു ഈ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ. ഇതിൽ നിന്നുള്ള വരുമാനം മാത്രം ഏതാണ്ട് 75 കോടിയോളം വരും.
ഈ വർഷം ഇംഗ്ലണ്ടിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തകർപ്പൻ ഫോമിന് ശേഷം ശർമയുടെ ബ്രാൻഡ് മൂല്യം ഉയർന്നു, അവിടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി, കൂട്ടത്തിൽ അഞ്ച് സെഞ്ച്വറികളും. സമകാലീനരിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും, മുൻ ക്യാപ്റ്റൻ എംഎസ് ധോണിയും മാത്രമാണ് ശർമ്മക്ക് മുന്നിലുള്ളത്.
പ്രതിവർഷം രണ്ട് ദിവസത്തെ ഇടപാടിന് രോഹിത് ഒരു ദിവസം ഒരു കോടി രൂപയാണ് ഈടാക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കളിക്കാരനായ കോഹ്‌ലി വാങ്ങുന്നത് ഇതിനേക്കാൾ മൂന്നോ നാലോ ഇരട്ടിയാണ്.