പത്തുകോടി കൊടുത്ത് സ്വന്തമാക്കിയ ഗെയിമിംഗ് കഥാപാത്രത്തെ നാനൂറ് ഡോളറിന് വിറ്റു.

0
602

പൊന്നും വില നൽകി വാങ്ങിയതോ, പാരമ്പര്യമായി കിട്ടിയതോ ആയ മൂല്യമുള്ള വസ്തുക്കൾ അതിന്റെ യഥാർത്ഥ വില മനസ്സിലാക്കാതെ ചുളുവിലയ്ക്ക് വിറ്റ നിരവധി സംഭവങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു മില്യൺ ഡോളറിലധികം ചെലവഴിച്ച് വികസിപ്പിച്ച ഒരു വീഡിയോ ഗെയിം കഥാപാത്രം അതിന്റെ വില മനസ്സിലാക്കാതെ അയാളുടെ സുഹൃത്ത് അറിയാതെ 400 ഡോളറിന് വിറ്റതാണ്‌ സംഭവം.

ജസ്റ്റിസ് ഓൺ‌ലൈൻ ഗെയിമിൽ ഒരു കഥാപാത്രം വികസിപ്പിക്കുന്നതിന് ചൈനയിലെ ഒരു വ്യക്തി 10 മില്യൺ ചൈനീസ് യുവാൻ (1.1 ദശലക്ഷം ഡോളർ) ചെലവഴിച്ചുവെന്നും, സുഹൃത്തായ ലി മൗഷങ്ങിന് നൽകിയ ഈ കഥാപാത്രത്തെ ഗെയിം മാർക്കറ്റായ നെറ്റ് ഈസിൽ 3888 ഡോളറിന് ലിസ്റ്റ് ചെയ്യപ്പെട്ടതായി കണ്ടെത്തുകയും, സുഹൃത്തിനെതിരെ ഇതിന്റെ പേരിൽ കേസെടുത്തു എന്നുമാണ് റിപ്പോർട്ട്.

കഥാപാത്രത്തെ തന്റെ സുഹൃത്തിന് തിരികെ നൽകാൻ ശ്രമിക്കുന്നതിനിടെ, അമിതമായ ഗെയിമിംഗിൽ നിന്ന് തലകറക്കം കാരണം മൗഷെംഗ് ഒരു പിശക് വരുത്തിയെന്ന് റിപ്പോർട്ട് പറയുന്നു.

സംഭവം കോടതിയിൽ എത്തുകയും കഥാപാത്രത്തെ യഥാർത്ഥ ഉടമയ്ക്ക് തന്നെ തിരിച്ചു നൽകാൻ ഉത്തരവിടുകയും ചെയ്തു. കൂടാതെ, കഥാപാത്രത്തെ ഡിസ്കൗണ്ട് വിലയ്ക്ക് വാങ്ങിയ വ്യക്തിക്ക് നഷ്ടപരിഹാരം നൽകാനും നിർദ്ദേശിച്ചു.

ഗെയിമുകൾക്കായി അമിതമായി ചിലവഴിക്കുന്നതിനെക്കുറിച്ചും, അമിത ഗെയിമിംഗിന്റെ അപകടങ്ങളെക്കുറിച്ചും കോടതി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചൈനയിൽ ഗെയിമിംഗ് ആസക്തിയെ ചെറുക്കുന്നതിന്റെ ഭാഗമായി, ഗെയിമർമാർക്കെതിരെ കർശന നടപടികൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here