സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന കാസർകോട്ടേക്ക് ധൈര്യമായി വരാൻ തൊണ്ടിമുതലിലെ പോലീസുകാരൻ സിബി തോമസ്. കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോൾ കലോത്സവ വേദിക്ക് സമീപം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ പോലീസ് ഓഫീസറെ യൂണിഫോമിൽ കണ്ട് ആശ്ചര്യപ്പെടേണ്ട, പുള്ളി യഥാർത്ഥത്തിൽ പോലീസ് തന്നെയാണ്. കാസർകോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി ഐ ആണ് കക്ഷി.
ഇവിടെ ഒരു പേടിയുമില്ലാതെ ഏതു സമയത്തും സഞ്ചരിക്കുന്നതിനും, ഏതുവേദിയിലും എത്തുന്നതിനും അവസരമുണ്ടാക്കി തരാം എന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. ‘രാവിലെ മീറ്റിങ്ങിലും എസ്പി ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായി സിബി തോമസ് പറഞ്ഞു.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഹിറ്റയതിനു ശേഷം സിബി പന്ത്രണ്ടിലധികം സിനിമകളിൽ വേഷമിട്ടു. ഇതിൽ ഏഴെണ്ണം പോലീസ് വേഷവുമായിരുന്നു. ചിത്രീകരണം അന്തിമ ഘട്ടത്തിലെത്തിയ പട എന്ന സിനിമയിലും പോലീസായാണ് സിബി എത്തുന്നത്. ഇന്ന് റിലീസായ കാളിദാസന്റെ പാർട്ടി സർദാറിലും സിബി ഒരു നിർണായക വേഷത്തിലുണ്ട്. ഞാൻ സിദ്ധാർഥൻ എന്ന ചിത്രത്തിൽ നായകവേഷത്തിലെത്തി ഞെട്ടിക്കാൻ തയ്യാറെടുക്കുകയാണ് സിബി തോമസ്.