നീളമുള്ള താടിക്കാരൻ പട്ടം മലയാളിക്ക്.

0
720

രാജ്യത്തെ നീളമുള്ള താടിക്കാരൻ എന്ന പട്ടം നേടി മലയാളി. പത്തനംതിട്ട സ്വദേശിയായ പ്രവീൺ പരമേശ്വരനാണ് രാജ്യത്തെ നീളമുള്ള താടിക്കാരൻ! ഭാരത് ബിയേഡ് ക്ലബ്ബ് ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച മത്സരത്തിലാണ് സിനിമാ നടൻ കൂടിയായ പ്രവീൺ ഈ നേട്ടം കരസ്ഥമാക്കിയത്.

ഒന്നും രണ്ടുമല്ല മുപ്പത്തിയെട്ട് ഇഞ്ച് നീലമാണ് പ്രവീണിന്റെ ഈ സ്‌പെഷ്യൽ താടിക്ക്. കഴിഞ്ഞ എഴുവർഷമായി പ്രവീൺ താടി വളർത്തുന്നു. ആദ്യമൊക്കെ എതിർപ്പായിരുന്നെങ്കിലും പിന്നീട് സിനിമകളിലും, പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ എതിർപ്പ് മാറിയെന്ന് പ്രവീൺ പറയുന്നു. പഞ്ചാബ് പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഉണ്ടായിട്ടും ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവീൺ കൂട്ടിച്ചേർത്തു. അഭിനേതാവ് എന്ന നിലലയിൽ നിന്ന് സംവിധായക കുപ്പായം അണിയാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഈ താടിക്കാരൻ.

LEAVE A REPLY

Please enter your comment!
Please enter your name here