ഭർത്താവും, നടനുമായ രൺവീറിനൊപ്പമുള്ള സിനിമകൾ ഒഴിവാക്കി ദീപിക. ബോളിവുഡിലെ താരമൂല്യമുള്ള ജോഡികളാണ് ഇരുവരും. സഞ്ജയ് ലീല ബൻസാലി ഒരുക്കിയ രാംലീലയിലാണ് ഇരുവരും ഒന്നിക്കുന്നതും പ്രണയത്തിൽ ആകുന്നതും. എന്നാൽ ഇനി ഓൺ സ്ക്രീൻ റൊമാൻസ് വേണ്ടെന്ന് വയ്ക്കാനാണ് ദീപികയുടെ തീരുമാനം.
മൂന്ന് ചിത്രങ്ങൾ ദീപിക ഒഴിവാക്കി എന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്ത. ആരാധകരുടെ പ്രിയ ജോഡികളായ ഇരുവരേയും അടുത്തൊന്നും സ്ക്രീനിൽ ഒന്നിച്ച് കാണാൻ കഴിയില്ലെന്നത് ആരാധകർക്ക് നിരാശ നൽകും എന്നുറപ്പ്.
എന്നാൽ ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് വേൾഡ് കപ്പ് നേടിത്തന്ന മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം പറയുന്ന 83ല്‍ ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്. കപില്‍ സിങ് ആയി രണ്‍വീറും, ഭാര്യ റോമി ഭാട്ടിയ ആയി ദീപികയുമാണ് ചിത്രത്തിൽ. ഇതിന്റെ പോസ്റ്ററുകൾ ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ആസിഡ് ആക്രമണത്തെ നേരിട്ട ലക്ഷ്മിയുടെ കഥ പറയുന്ന ഛപ്പക് ആണ് ദീപികയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം