മൊബൈൽ നിരക്കുകളിൽ ഭീമമായ വർദ്ധനവ്

0
771

രാജ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കൾ നിരക്കുകൾ കുത്തനെ കൂട്ടി. ഐഡിയ വോഡാഫോൺ, എയർടെൽ എന്നീ കമ്പനികൾ ഏതാണ്ട് 50 ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. നിരവധി സൗജന്യ സേവനങ്ങൾ നൽകി വന്നിരുന്ന ജിയോ 40 ശതമാനത്തോളം നിരക്ക് വർദ്ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും.

ഐഡിയ വോഡാഫോൺ, എയർടെൽ എന്നെ കമ്പനികൾ പ്രതിദിനം 50 പൈസ മുതൽ 2.85 വരെയാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ജിയോയുടെ കടന്നുവരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് കമ്പനികളെ നിരക്ക് വർദ്ധനയ്ക്ക് പ്രേരിപ്പിച്ചത്. നാലു വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തെ മൊബൈൽ നിരക്കുകളിൽ ഇത്രയും വലിയ മാറ്റം വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here