മാറ്റമില്ലാതെ അയ്യപ്പന് സംഗീതാർച്ചനയുമായി ശിവമണി.

0
684

വർഷാവർഷം അയ്യനെ വണങ്ങാൻ എത്തുന്നതും, എത്തി കഴിഞ്ഞാൽ മുടങ്ങാതെ സ്വാമിക്ക് വേണ്ടി ഒരു സംഗീതാർച്ചന നടത്തുന്നതും പതിവാണ് ശിവമണിക്ക്. സംഘർഷഭരിതമായ കഴിഞ്ഞ വർഷത്തെ മണ്ഡലകാലത്ത് ഈ ചിട്ടക്ക് മുടക്കം വന്നെങ്കിലും ഈ വർഷം അതിന്റെ കണക്ക് തീർത്ത് ഗംഭീരമായൊരു സംഗീതാർച്ചന നടത്തിയാണ് ശിവമണി മടങ്ങിയത്. വലിയ നടപ്പന്തലിൽ അയ്യപ്പഭക്തിഗാനങ്ങൾ കോർത്തിണക്കിയുള്ള അർച്ചനയ്ക്ക് ഭക്തരുടെ നിറഞ്ഞ കൈയ്യടിയായിരുന്നു.

പിറന്നാൾ ദിനത്തിൽ വീണ്ടും അയ്യപ്പനെ കാണാൻ എത്തിയതിന്റെ സന്തോഷത്തിൽ ശിവമണി താൻ ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നിയെന്നും മുടങ്ങാതെ മലചവിട്ടണമെന്നാണ്‌ ആഗ്രമെന്നും പറഞ്ഞു. വൃശ്ചിക മാസത്തിലെ അനിഴം നക്ഷത്രക്കാരനാണ് ശിവമണി.

LEAVE A REPLY

Please enter your comment!
Please enter your name here