തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് കാറിന്റെ ഡ്രൈവർ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപത്ത് വച്ച് രാവിലെ പത്തുമാണിയിടെ ഉണ്ടായ അപകടത്തിൽ പടക്കാട്ടുമ്മൽ ടൈറ്റസ് ആണ് മരിച്ചത്.
മരിച്ച ടൈറ്റസിന്റെ പേരിൽ തന്നെയാണ് കാർ രെജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. കാറിൽ നിന്ന് പെട്രോൾ സൂക്ഷിച്ചത് എന്നുകരുത്തുന്ന ഒരു കുപ്പി കിട്ടിയിട്ടുണ്ട്.
ടൈറ്റസ് മാത്രമായിരുന്നു സംഭവസമയത്ത് കാറിൽ ഉണ്ടായിരുന്നത്. തീപിടിച്ച് റോഡിരികിലെ കാനയിൽ ഇടിച്ച് നിർത്തിയ കാറിനടുത്തേക്ക് സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെമ്പോഴേക്കും ടൈറ്റസ് മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു