കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ നൽകണമെന്ന് ദിലീപ് വിചാരണ കോടതിയിൽ അഒഎക്ഷ നൽകി. പരിശോധനക്ക് വേണ്ടിയുള്ള വിദഗ്‌ധനെ കണ്ടെത്താനുള്ള ശ്രമതിലാണെന്ന്, തന്റെ അഭിഭാഷകൻ മുഖേന ദിലീപ് കോടതിയെ അറിയിച്ചു.
ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതിയുടെ അനുമതി ലഭിച്ച ശേഷം ഇതാദ്യമായാണ് ഇക്കാര്യം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട വിദഗ്‌ധനെ കേരളത്തിന് പുറത്ത് നിന്നാണ് പരിഗണിക്കുന്നത്. എന്നാൽ
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരാഴ്ചയ്ക്കകം ബോധിപ്പിക്കണമെന്ന് കോടതി പ്രതിഭാഗത്തിന് നിർദ്ദേശം നൽകി.
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ നടക്കുന്ന ഒമ്പതാം പ്രതി സനൽ കുമാറിന്റെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തുകയും അടുത്ത മാസം പത്തിന് മുൻപേ പ്രതിയെ കണ്ടെത്തി ഹാജരാക്കാനും കോടതി നിർദേശിച്ചു. അങ്ങനെ അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ ജാമ്യക്കാരൻ കെട്ടിവയ്ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസ് വീണ്ടും ജനുവരി പതിനൊന്നിന് വീണ്ടും കോടതി പരിഗണിക്കും.