കേരളാപോലീസിൻ്റെ നാം രണ്ട് നമുക്ക് രണ്ട്.

0
622

ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കൗതുകകരമായ ക്യാമ്പയിനുമായി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് രംഗത്തെത്തി.

ജനസംഖ്യ നിയന്ത്രണ സ്ലോഗനായിരുന്ന നാം ഒന്ന് നമുക്കൊന്ന് എന്ന പ്രസിദ്ധമായ ക്യാമ്പയിനെ ഓർമിപ്പിക്കുന്ന വിധത്തിൽ നാം രണ്ട് നമുക്ക് രണ്ട് എന്ന ക്യാമ്പയിനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിന്നിൽ ഉള്ളവർക്കും ഹെൽമെറ്റ് എന്ന നിലയിലാണ് നാം രണ്ട് നമുക്ക് രണ്ടെന്ന സ്ലോഗനുമായി പോലീസ് എത്തിയത്. ഈ മാസം മുതൽ ബൈക്കിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നു. ഇത് പാലിക്കാത്തവർക്ക് പിഴയും, ബോധവത്കരണവും പോലീസ് നടത്തുന്നുണ്ട്.

Kerala Police #helmetChallenge നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹെൽമെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര…

ഇനിപ്പറയുന്നതിൽ Kerala Police പോസ്‌റ്റുചെയ്‌തത് 2019, ഡിസംബർ 2, തിങ്കളാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here