IS ൽ ചേർന്ന വൈറ്റില സ്വദേശിനി സോണിയ സെബാസ്റ്റിൻ അഫ്ഗാനിൽ കീഴടങ്ങി

0
1226

അഫ്‌ഗാനിസ്ഥാനിൽ US-അഫ്ഗാൻ സേന ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് 2016 ൽ കാസർഗോഡ് നിന്നും IS ൽ ചേർന്ന 21 പേരിൽ ഒരാളായ, ആയിഷ എന്ന സോണിയ സെബാസ്റ്റിൻ ഉൾപെടുന്ന സംഘം കീഴടങ്ങിയത്. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി NIA അറിയിച്ചു.

കേരളത്തിൽ നിന്നുള്ള IS സംഘത്തെ നയിച്ച കാസർഗോഡ് പടന്ന ഉടുമ്പന്തല സ്വദേശി റാഷിദിന്റെ ഭാര്യയാണ്. അഞ്ചു വയസായ മകളും കൂടെ ഉണ്ടെന്നു കരുതുന്നു. റാഷിദ് കഴിഞ്ഞ മെയ് മാസത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു.

റാഷിദ് പാലായിൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ ഇന്റർ കൊളീജിയറ്റ് മത്സരങ്ങൾക്കിടയിൽ എറണാകുളത്ത് എൻജിനിയറിങ്ങിന് പഠിച്ചിരുന്ന സോണിയ സെബാസ്റ്റിനുമായി പരിചയപ്പെടുകയായിരുന്നു.
ബഹറിനിൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഇസ്‌ലാമിൽ ആകൃഷ്ടയായ സോണിയ എൻജിനീയറിങ്ങിനു ശേഷം ബെംഗളൂരുവിൽ MBA ക്കു പഠിക്കുന്ന കാലത്തും ദുബായിൽ ജോലി നേടി പോയ റാഷിദുമായി ബന്ധം പുലർത്തിയിരുന്നു. MBA പഠനത്തിന് ശേഷം ഇസ്‌ലാം മതം സ്വീകരിച്ച സോണിയ മതപ്രഭാഷകനായ എം എം അക്ബറിന്റെ നിഷ് ഓഫ് ട്രൂത് എന്ന സംഘടനയുടെ പരിപാടികളിൽ പ്രസംഗിച്ചിരുന്നു.തുടർന്ന് അക്ബറിന്റെ തൃക്കരിപ്പൂരുള്ള പീസ് ഇന്റർനാഷണൽ സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ റാഷിദും ദുബായിലെ ജോലി ഉപേക്ഷിച്ച് പീസ് ഇന്റർനാഷണൽ സ്‌കൂളിൽ ചേർന്ന്. തുടർന്ന് ഇയാൾ പീസ് ഇന്റർനാഷണൽ സ്‌കൂളുകളിലെ അധ്യാപകരെ പരിശീലിപ്പിക്കുന്ന ട്രെയ്നറായി. IS ൽ ചേരാനായി ഇവരുടെ രണ്ടര വയസുള്ള കുട്ടിയുമായാണ് 2016 ൽ ഇവർ 21 അംഗ സംഘത്തോടൊപ്പം UAE, ഇറാൻ വഴി അഫ്‌ഗാനിസ്ഥാനിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here