സൈബീരിയൻ മഞ്ഞുമലകളിൽ നിന്ന് മഞ്ഞിലുറഞ്ഞു പോയ നിലയിൽ പതിനെട്ടായിരം വർഷങ്ങൾ പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി. ഫോസിലുകൾക്കായുള്ള ഖനനത്തിൽ തണുപ്പിൽ ഉറഞ്ഞുപോയ നിലയിലാണ് തലയോട്ടിയുടേതെന്ന് കരുതുന്ന ഭാഗം ലഭിച്ചത്.
മുഖത്തെ പല്ലും, താടിയും അടക്കം അതുപോലെ ലഭിച്ചതിനാലാണ് നായക്കുട്ടിയാകാം എന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിയത്. അക്കാലത്ത് ജീവിച്ചിരുന്ന നായയോ, ചെന്നായയോ ആകാം എന്നും വാദമുണ്ട്.
ഇത് ആദ്യമായല്ല സൈബീരിയൻ മഞ്ഞുമലകളിൽ നിന്ന് പഴയകാലത്തെ ജീവജാലങ്ങളെ കുറിച്ച് പഠിക്കാനുള്ള ഫോസിലുകൾ ജൈവശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്.
സൈബീരിയന്‍ മഞ്ഞുമലകളില്‍ നിന്ന് ഏതാണ്ട് 42000 വര്‍ഷങ്ങൾ പഴക്കമുള്ള മാമത്ത് എന്നുവിളിക്കുന്ന പടുകൂറ്റൻ കാട്ടാനയുടെ ശരീരവും, സമാനകാലഘട്ടിൽ ജീവിച്ചിരുന്ന ചെന്നായയുടെ ശരീരവും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.