ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മൊബൈൽ ആരോ ഉപയോഗിക്കുന്നുണ്ട് എന്ന സൂചന നൽകി ഇന്നലെ കെ.എം. ബഷീർ അംഗമായിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റായി!
അപകടം നടന്ന ശേഷം ബഷീറിന്റെ ഫോൺ കണ്ടെത്താൻ പോലീസ് ശ്രമിച്ചുവെങ്കിലും അത് കണ്ടെത്താനായില്ല. ഫോൺ ഇപ്പോഴും സ്വിച്ച് ഓഫിലാണ്. ഫോണ്‍ കണ്ടെത്തേണ്ടത് നിര്ണ്ണായകമായിരികൊണ്ടിരിക്കുന്ന സമയത്താണ് നാടകീയ സംഭവങ്ങള്‍.
ഇന്നലെ രാത്രിയോടെ അംഗമായുള്ള ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആയത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് മൂന്നാം തീയ്യതി രാത്രിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപമത്ത് വച്ച് കെ.എം ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. സംഭവത്തില്‍ സൈബര്‍ വിദഗ്ധരുടെ ഉപദേശം പോലീസ് തേടിയിട്ടുണ്ട്.+