തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ പതിനൊന്ന് മണി മുതല്‍ ടാഗോര്‍ തീയ്യറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും. ഓൺലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
ഡെലിഗേറ്റ് പാസ് വിതരണത്തിനായി വമ്പൻ സജ്ജീകരണങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും, മുതിർന്ന പൗരന്മാർക്കും പ്രത്യേകം സജ്ജീകരണങ്ങളുമായി പത്ത് കൗണ്ടറുകളാണ് ടാഗോർ തീയ്യറ്ററിൽ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ വേറെയുമുണ്ട്.
സിനിമാതാരം ആഹാന കൃഷ്ണയ്ക്ക് ആദ്യ പാസ് നൽകിയാണ് വിതരണം ഉദ്ഘാടനം ചെയ്യുക. മൊത്തം 10500 പാസ്സുകളാണ് വിതരണം ചെയ്യുക. വ്യാഴാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴുമണി വരെ പാസ് വിതരണം ഉണ്ടായിരിക്കും. നാളെ സെൽ ഉദ്ഘാടനത്തിന് ശേഷമാകും പാസ് വിതരണം ആരംഭിക്കുക.
മന്ത്രി എകെ ബാലൻ ആയിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക. നടൻ ഇന്ദ്രൻസ്, സംവിധായകൻ കൂടിയായ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടീവ് ബോർഡ് അംഗം സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും