സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

0
1317

പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

തൃശ്ശൂർ പോലീസ് ക്ലബ്ബിൽ വച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രീകുമാർ മേനോന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി.

ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ ഭീഷണിപ്പെടുത്തിയെന്നും, അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായും മഞ്ജു ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും, സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് സംവിധായകനെതിരെ കേസെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here