കുഞ്ഞുങ്ങൾ വിശപ്പ് മൂലം മണ്ണുവാരി തിന്നു എന്നും അതിനാൽ കുട്ടികളെ ഒരമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി എന്ന വാർത്ത സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്നും അച്ഛനിൽ നിന്നും മക്കളെ രക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞ് അമ്മ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ കുട്ടികളുടെ അച്ഛനായ കുഞ്ഞുമോനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. തങ്ങളെ അച്ഛൻ മർദ്ദിക്കാറുണ്ട് എന്ന് കുട്ടികൾ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഭാര്യയേയും, കുട്ടികളേയും മർദ്ദിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
Image Courtesy: Dailyhunt