കാർ സർവ്വീസ് ചെയ്താൽ രണ്ടുകിലോ സവാള സമ്മാനം!

0
774

റോക്കറ്റ് പോലെ മേലേക്ക് കുതിയ്ക്കുന്ന ഉള്ളിവിലയെ കുറിച്ച് നിരവധി ട്രോളുകളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഞാൻ ഉള്ളി കഴിക്കില്ല അതുകൊണ്ട് ഉള്ളിവില കൂടിയാലും പ്രശ്നമില്ല എന്നുള്ള കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന കൂടെ വന്നതോടെ ട്രോളന്മാർക്ക് ഇരട്ടിപ്പണിയായി.

ഉള്ളി വിലയെ രസകരമായി കമ്പനിയുടെ പ്രമോഷന് ഉപയോഗിച്ചിരിക്കുകയാണ് ബാംഗ്ലൂരിലെ മലയാളികൾ നടത്തുന്ന ജാർ സർവ്വീസ് സെന്റർ. ഇവിടെ കാർ സർവ്വീസ് ചെയ്യുന്നവർക്ക് രണ്ടുകിലോ ഉള്ളി സമ്മാനമായി നൽകുമെന്നാണ് വാഗ്ദാനം.

ഓഫറിലെ കൗതുകം കൊണ്ടുതന്നെ സർവ്വീസ് സെന്റർ ഒരു ദിവസം കൊണ്ട് പ്രസിദ്ധമായി. നിരവധി ആളുകളാണ് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ തിരിക്കുന്നത്.
ഉള്ളി വില കുതിച്ചുയരുമ്പോൾ ഇതിനെ ബന്ധപ്പെടുത്തി രസകരമായ ഒരു ഓഫർ നൽകാം എന്നു തോന്നതിയത് കൊണ്ടാണ് ഇങ്ങനെയൊരു ഓഫർ പ്രഖ്യാപിച്ചതെന്ന് രഞ്ജു പറഞ്ഞു. 1400 രൂപ മുതലാണ് ഇവിടെ ജനറൽ സർവീസിനുള്ള ചെലവ്.

LEAVE A REPLY

Please enter your comment!
Please enter your name here