പിസ, ജിഗാർദണ്ഡ, പേട്ട എന്നീ ഹിറ്റുകൾ ഒരുക്കിയ തമിഴിലെ ഹിറ്റ്മേക്കർ കാർത്തിക് സുബ്ബരാജ് നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല.
നിമിഷ സജയനും, ജോജുവും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ജോജുവും, കാർത്തികുമാണ്. വെനീസ് ചലച്ചിത്രമേളയിൽ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.
സ്ത്രീയുടെ ജീവിതത്തിലൂടെ പുരുഷൻറെ വെവ്വേറെ തലങ്ങൾ സംസാരിക്കുന്ന സിനിമയാണ് ചോല. ഈ വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും.