അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ

0
479

അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ കിരീടം തിരിച്ച് വാങ്ങുകയും ചെയ്തതിരുന്നു. മാത്രവുമല്ല മിസ്‌വേൾഡ് മത്സരത്തിൽ പങ്കെടുക്കാനും അനുവദിച്ചില്ല.

ഇതാണ് വിവാഹിതർക്കും, അമ്മയായവർക്കും ലോകസുന്ദരിമത്സരത്തിൽ പങ്കെടുക്കാവുന്ന തരത്തിൽ സൗന്ദര്യമത്സരത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെറോണിക്ക നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഈ വിഷയത്തിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുമുണ്ട് വെറോണിക.

സമത്വം എന്ന അവകാശത്തിനെതിരാണ് സംഘാടകരുടെ നിലപാട് എന്നും വിവാഹം, മാതൃത്വം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിവ് കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും വെറോണിക പറയുന്നു. മിസ് വേൾഡ് മത്സരത്തിന്റെ നിയമങ്ങൾ മാറ്റണമെന്നും, എല്ലാവരേയും മത്സരിക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് 24 കാരിയായ വെറോണിക്ക കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here