ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ വ്യക്തമായി പ്ലാനിട്ട് ബലാല്‍സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ചുട്ടെരിച്ച പ്രതികളെ പോലീസ് വെടിവച്ചു കൊന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ ചെയ്ത ക്രൂരകൃത്യം പുനഃരാവിഷ്കരിക്കാൻ ആവശ്യപ്പെടുകയും ഇതിനിടയിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവച്ചിടുകയുമായിരുന്നു എന്നാണ് പോലീസ് നൽകുന്ന ഭാഷ്യം. പ്രതികളുടെ മൃതദേഹം ഷാദ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവ ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് ഈ സംഭവത്തിൽ ഉണ്ടായത്.