വെറും മുപ്പത്തിനാല് വയസ്സ് മാത്രം പ്രായമുള്ള സന്നാ മാരിൻ ഫിൻലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കി. ഫിൻലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് സന്നാ.
27-ാം വയസ്സിൽ സിറ്റി കൗൺസിലിന്റെ നേതാവായാണ് സന്നാ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുൻനിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സന്നാ എത്തിയത്. പ്രധാനമന്ത്രി ആകുന്നതിന് മുൻപേ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.
യുക്രെയിനിൽ പ്രധാനമന്ത്രി ഒൾക്കസി ഹാൻക്രോക്ക് 35-ാം വയസ്സിലും, ന്യൂസിലാന്റിൽ ജസിൻഡ ആർഡേൺ 39-ാം വയസ്സിലും പ്രധാനമന്ത്രിയായിട്ടുണ്ട്.
അഞ്ച് പ്രധാന രാഷ്ട്രിയ പാർട്ടികളെയും നയിക്കുന്നത് സ്ത്രീകളാണെന്ന പ്രത്യേകതയും ഫിൻലാന്റിനുണ്ട്.. ലെഫ്റ്റ് അലയൻസ് നേതാവ് ലി ആൻഡേഴ്സൺ (32) ഗ്രീൻ ലീഗ് നേതാവ് മരിയ ഓഷിയാലോ (34), സെൻഡർ പാർട്ടി നേതാവ് കാതറി കുളുമൂനൈ (32) സ്വീഡിഷ് പിപ്പീൾ പാർട്ടി നേതാവ് അന്ന മാജ ഹെന്റ്റിക്സൺ (55) എന്നിവരാണ് രാജ്യത്തെ പ്രധാനഅഞ്ചു രാഷ്ട്രീയപാർട്ടികളുടേയും അമരത്തുള്ള വനിതകൾ.