ഉന്നാവ് ബലാത്സംഗ കേസിൽ വിധി 16 ന്.

0
520

ഉന്നാവ് ബലാത്സംഗ കേസിൽ വിധി ഡിസംബർ 16ന് ഡൽഹി കോടതി പ്രസ്താവിക്കും. ഹൈദരാബാദ് സംഭവത്തിന് ശേഷം രാജ്യം ഉറ്റുനോക്കുന്ന വിധിയാണ് ഇത്.

കേസിൽ സിബിഐയുടെ വാദവും, അടച്ചിട്ട കോടതി മുറിയിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. 2017 ൽ പ്രായപൂർത്തിയാകാത്ത പരാതിക്കാരിയെ സേംഗർ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. സേംഗറിനൊപ്പം ശശി സിംഗിനെതിരെയും കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.

ഈ വർഷം ജൂലൈ മാസത്തിൽ പരാതിക്കാരിയുടെ കാറിൽ ദുരൂഹ സാഹചര്യത്തിൽ ട്രക്ക് ഇടിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കൾ രണ്ടുപേർ സംഭവത്തിൽ മരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here