ഷെയ്നിന് ഉറക്കകുറവാണ് എന്ന് സംശയിക്കുന്നതായി മന്ത്രി എ. കെ. ബാലൻ

0
907

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച പ്രശ്നം അതാത് സംഘടനകൾ തമ്മിൽ ചർച്ച ചെയ്ത് തീർക്കേണ്ട കാര്യമേ ഉള്ളൂ എന്നും ഇതിൽ സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ. ഇത് ഒരു ഈഗോ പ്രശ്നമായി എടുക്കരുതെന്നും മന്ത്രി പറഞ്ഞു.

ഉറക്കക്കുറവും, വ്യായാമക്കുറവും കലാകാരന്മാരെ ബാധിക്കുമെന്നും, ഷെയ്‌നിനിന്റെ കാര്യത്തിൽ ഇതുണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും, കരാർ ഒപ്പിടുമ്പോൾ ഇക്കാര്യങ്ങൾ കൂടി കലാകാരന്മാർ കണക്കിലെടുക്കണം എന്നും മന്ത്രി പറഞ്ഞു.

ഷെയ്ന്‍ നിഗം വിവാദത്തിൽ നടൻ മോഹന്‍ലാലിന് സര്‍ക്കാര്‍ കത്ത് നല്‍കുമെന്നും, ബി ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം, ഷെയിൻ മാപ്പ് പറയാതെ ഇനി ചർച്ചകൾക്ക് ഇല്ലെന്ന് താരസംഘടനയായ അമ്മയും, ഫെഫ്കയും വ്യക്തമാക്കി. ഷെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനപരമായ പ്രസംഗമാണ് സംഘടനകളെ ചൊടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here