പൗരത്വ ബിൽ രാജ്യസഭയും പാസ്സാക്കി

0
877

വിവാദമായ ദേശീയ പൗരത്വ ബിൽ ലോക്സഭയ്ക്ക് പുറകെ രാജ്യസഭയും പാസ്സാക്കി. 125 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 105 അംഗങ്ങൾ ബില്ലിനെ എതിർത്തു. സെലക്ട് കമ്മറ്റിക്ക് ബില്ല് വിടണമെന്ന സിപിഎമ്മിന്റെ കെ.കെ. രാഗേഷ് ഉന്നയിച്ച ആവശ്യം നേരത്തെ സഭ വോട്ടിനിട്ട് തള്ളിയിരുന്നു.

പൗരത്വ ബില്ലിന്റെ പേരിൽ ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും, ന്യൂനപക്ഷങ്ങൾക്ക് മുറിവേൽക്കുമെന്ന ആശങ്ക അസ്ഥാനത്താണ് എന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.

അതിനിടെ രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഗുവാഹത്തിയിൽ കർഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞു. സമാധാനം നിലനിർത്താൻ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ തെരുവിലിറങ്ങി കാലാപ സമാനമായ അന്തരീക്ഷമാണ് അസമിലും, ത്രിപുരയിലും സൃഷ്ടിക്കുന്നത്. പലയിടത്തും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും, ട്രയിൻ സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രമേ കർഫ്യൂ എന്ന് പിൻവലിക്കണം എന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂ എന്ന് പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here