സംസ്ഥാനത്തെ ഇ- ഓട്ടോകൾക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട്ടെ സിഐടിയു തൊഴിലാളി യൂണിയൻ രംഗത്തെത്തി. നിലവിൽ പെർമിറ്റ് ആവശ്യമില്ലാത്ത ഇ-ഓട്ടോറിക്ഷകൾക്ക് മറ്റ് ഓട്ടോകളെ പോലെ പെർമിറ്റ് നിർബന്ധമാക്കണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയൻ സമരത്തിനെത്തിയത്.
ഈ ആവശ്യം പരിഗണിച്ചില്ല എങ്കിൽ പണിമുടക്ക് അടക്കമുള്ള സമര മാർഗ്ഗങ്ങകളിലേക്ക് പോകാൻ യൂണിയൻ നിർബന്ധിതരാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലിനീകരണം കുറയ്ക്കുന്നതിന്റെ ആദ്യപടി എന്നോണം നിലവിൽ കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ രജിസ്ട്രേഷൻ എടുക്കാൻ സാധിക്കുന്നത് ഇ-ഓട്ടോകൾക്ക് മാത്രമായി ചുരുക്കി കൊണ്ട് സർക്കാർ രംഗത്തെത്തിയിരുന്നു.