പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമായ ഗുവാഹത്തിയിൽ ക്രമസമാധാന നില താറുമാറായതിനെ തുടർന്ന് നോർത്ത് ഈസ്റ്റും ചെന്നൈയിൻ എഫ് സിയും തമ്മിൽ നടക്കാനിരുന്ന മാച്ച് മറ്റൊരറിയിപ്പുണ്ടാകുംവരെ മാറ്റി വച്ചതായി ഇന്ത്യൻ സൂപ്പർ ലീഗ് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറായി സാധ്യമായ എല്ലാ പരിഹാരങ്ങളും തേടിയ സംഘാടകർ ഒടുവിൽ ഈ തീരുമാനത്തിൽ എത്തുകയായിരുന്നു. ആരാധകരുടെയും കളിക്കാരുടെയും സുരക്ഷയെക്കരുതിയാണ് ഈ തീരുമാനം.
മാച്ചിനെ സംബന്ധിച്ച മറ്റുകാര്യങ്ങൾ പിന്നീട് അറിയിക്കുമെന്ന് ISL സംഘാടകർ അറിയിച്ചു.