അടുത്ത വർഷത്തോടെ ചില ഫോണുകളിൽ നിന്ന് വാട്സാപ്പ് അപ്രത്യക്ഷമാകും

0
706

ഈ വർഷം ഡിസംബർ മാസം അവസാനിക്കുന്നതോടെ ചില സ്മാർട്ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലയ്ക്കും. 2020 മുതൽ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഒഎസുകളുടെ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് വാട്സാപ്പ് പദ്ധതിയിടുന്നത്.

ഈ വർഷം അവസാനത്തോടെ എല്ലാ വിൻഡോസ് ഫോണുകളിലും വാട്സാപ്പ് ലഭ്യമല്ലാതാകും. ഇതിന് പുറമെ പഴയ ഐഒഎസ്, ആൻഡ്രോയിഡ് വേർഷനുകളിലും സേവനം ലഭ്യമാകാതെ വരും. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് കമ്പനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിൻഡോസ് വേർഷനുകളിൽ നിന്ന് പൂർണ്ണമായും, 2020 ഫെബ്രുവരി ഒന്ന് മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിന് മുമ്പുള്ള പതിപ്പുകളിലും ഐഒഎസ് 7 നിലും അതിന് മുമ്പുമുള്ള പഴയ പതിപ്പുകളിലും വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിക്കും.

പുതിയ സാങ്കേതിക വിദ്യകൾക്കനുസരിച്ച് നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ആപ്പുകളിൽ ഒന്നാണ് വാട്സാപ്പ്. പുതിയ വാട്സാപ്പ് പതിപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ലഭ്യമല്ലാത്തതാണ് ആ ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ പ്രധാന കാരണം.

നിലവിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾ അപ്‌ഡേറ്റ് ഒന്നുമില്ലാതെ പ്രവർത്തിക്കും എന്നാൽ അൺ ഇൻസ്റ്റാൾ ചെയ്താൽ പിന്നെ റീഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യും.

2009 വർഷത്തിലാണ് വാട്സാപ്പ് തുടക്കമിട്ടത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഫെയ്‌സ്ബുക്ക് വാട്സാപ്പിനെ സ്വന്തമാക്കി. ഇന്ന് വിപണി കയ്യാളുന്ന ആൻഡ്രോയിഡ്, ഐഒഎസ് സിസ്റ്റം പണ്ടുകാലത്ത് വളരെ കുറഞ്ഞ ശതമാനം മാത്രമായിരുന്നു എന്നാൽ ഇന്ന് ഏതാണ്ട് പൂർണ്ണമായും ഇതേ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈൽ ഫോണുകളാണ് ആളുകൾ ഉലയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here