ഒരുപാട് കാലങ്ങൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയ ഹർത്താലിൽ സംസ്ഥാനത്തിന് നഷ്ടം 25 ലക്ഷം! ഹർത്താൽ അനുകൂലികൾ തകർത്തത് 18 കെഎസ്ആർടിസി ബസ്സുകളാണ്.
ഹർത്താൽ അനുകൂലികൾ തകർത്തിൽ ഒരു മിന്നൽ ബസ്സും, സൂപ്പർ ഫാസ്റ്റ് ബസ്സുകളും ഉൾപ്പെടും. രണ്ട് ദിവസമെടുക്കും ബസ്സുകൾ അറ്റകുറ്റ പണികൾ നടത്തി വീണ്ടും നിരത്തുകളിൽ ഇറക്കാൻ, ബസ്സൊന്നിന് പന്ത്രണ്ടായിരം രൂപ വീതം ചിലവും വരും. സർവ്വീസ് മുടങ്ങുന്ന വകയിൽ നഷ്ടം ആകെ 25 ലക്ഷം കടക്കും. ഹര്‍ത്താല്‍ കാരണം സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനനഷ്ടം വേറെയുമുണ്ട്.
സംസ്ഥാനത്ത് ഹർത്താൽ നടത്തണമെങ്കിൽ 7 ദിവസം മുൻപേ നോട്ടീസ് നൽകണം എന്നുള്ള ചട്ടമുണ്ട്, നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കാനും നിയമമുണ്ട്.