2 വർഷമായി വിട്ടുമാറാത്ത ന്യൂമോണിയയുടെ കാരണം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ഖത്തറിൽ ജോലിയുള്ള ഈ 52 കാരൻ മലയാളി.
പ്രകൃതിദത്ത വസ്തുക്കൾ എക്സ് റേയിലും സ്കാനിങ്ങിലും കണ്ടെത്താൻ ബുദ്ധിമുട്ടായതിനാലാണ് ന്യൂമോണിയയുടെ കാരണം കണ്ടെത്താൻ തടസമായതെന്ന് അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജിസ്റ്റായ ടിങ്കു ജോസഫ് പറഞ്ഞു.
5 x 3 സെന്റി മീറ്റർ വലുപ്പമുണ്ടായിരുന്ന മുള്ളിനു ചുറ്റും പഴുപ്പ് കെട്ടിക്കിടന്നത് ഇടയ്ക്കിടെയുള്ള അണുബാധയ്ക്ക് കാരണമാവുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം നേരത്തെ നിരീക്ഷണത്തിലായിരുന്ന രോഗി 48 മണിക്കൂർ കഴിഞ്ഞ് ആശുപത്രി വിട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.