നെതർലാന്റിലെ എയ്ഞ്ചൽ ഓഫ് ഡെത്ത് അഥവാ മരണത്തിന്റെ മാലാഖ എന്നറിയപ്പെടുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവൻ ദുബായിൽ പോലീസിന്റെ പിടിയിലായി. നെതർലാന്റ് പോലീസിന്റെ പിടികിട്ടാപ്പുള്ളി ലിസ്റ്റിൽ ഉള്ള കൊടുംകുറ്റവാളിയായ റിദോൺ ടാഖി (41) ആണ് പോലീസ് വലയിൽ വീണത്. ദുബായ് പോലീസിന്റെ സഹായത്തോടെ നെതർലാന്റ് പോലീസ് അതിവിദഗ്ധമായാണ് ഇയാളെ പിടികൂടിയത്.
കൊലപാതകം, മയക്കുമരുന്ന് കച്ചവടം തുടങ്ങി ഒട്ടനവധി കേസുകളിലെ മുഖ്യപ്രതിയാണ് പിടിയിലായ റിദോൺ. വ്യാജ പാസ്പോർട്ടും, വ്യാജവിസയും, വ്യാജമായ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് ഇയാൾ ദുബായിൽ എത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം.
വിദേശികളായ സഹായികൾക്കൊപ്പം കഴിയുകയായിരുന്ന ഇയാൾ ദുബായിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്തിന് തെളിവുകൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ആവശ്യമായ കുറ്റവാളി റിദോണിനെ പിടികൂടിയ വിവരം നെതർലാന്റ് മന്ത്രി ഫെർഡിനന്റ് ഗ്രപ്പർഹൗസ് സ്ഥിരീകരിച്ചു.
ട്വീറ്റ് ലിങ്ക്: https://twitter.com/ferdgrapperhaus/status/1206623778689703937?s=19