കടൽത്തീരത്ത് നിന്നും ഫോസിൽ കണ്ടെത്തി നായ്ക്കുട്ടികൾ

0
789

ഏകദേശം ആറരക്കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന ജീവിയുടെ ഫോസിൽ കടൽത്തീരത്ത് നിന്ന് കണ്ടെത്തി രണ്ട് നായ്ക്കുട്ടികൾ. ബീച്ചിൽ നടക്കാനെത്തിയ ജോൺ ഗോപ്സിൽ എന്ന ബ്രിട്ടിഷ് നഴ്സിനൊപ്പം ഉണ്ടായിരുന്ന വളർത്തു നായ്ക്കുട്ടികളാണ് ഫോസിൽ കണ്ടെത്തിയതിന്റെ പിന്നിൽ!

സ്റ്റോഫോഡിലെ സോമർസെറ്റിലുള്ള ബീച്ചിലാണ് വേലിയിറക്ക സമയത്ത് ഫോസിൽ കണ്ടെത്തിയത്. മണ്ണിൽ മാന്തിയും, മണം പിടിച്ചും നായ്ക്കുട്ടികൾ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട ഉടമ അങ്ങോട്ട് എത്തിയപ്പോഴാണ് അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്.

അഞ്ചര അടിയോളം നീളം വരുന്ന ഫോസിൽ മണ്ണിൽ പുതഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഉടനെ ലണ്ടൻ നേച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ വിവരമറിയിച്ചു. ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇക്തിയോസോർ വിഭാഗത്തിൽപ്പെട്ട ജീവിയുടേതാണ് ഫോസിൽ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. ഇവയിൽ തന്നെ ഏതിനം ജീവിയാണെന്ന് കണ്ടെത്താനുള്ള വിവരങ്ങൾ ഫോസിലിൽ ലഭ്യമായിരുന്നില്ല. എന്നിരുന്നാലും തന്നെയും ഗവേഷകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമർഹിക്കുന്ന കണ്ടെത്തലാണ്.

പടിഞ്ഞാറൻ സോമർസെറ്റിലെ പലയിടത്ത് നിന്നും ജുറാസിക്–ട്രയാസിക് കാലഘട്ടത്തിലെ ഒട്ടേറെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. 20 കോടി വർഷങ്ങൾ പഴക്കമുള്ള ഒരു ഇക്തിയോസോർ ഫോസിൽ കഴിഞ്ഞ വർദ്ധം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here