യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍, നന്ദിയറിയിച്ച് മുഖ്യമന്ത്രി

0
525

പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി . മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് രാഹുല്‍ കത്തിൽ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുലിന് മുഖ്യമന്ത്രി നന്ദിയറിയിക്കുകയും ചെയ്തു.

47 രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിന്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ലോക കേരളസഭ ബഹിഷ്കരിക്കുമെന്നറിയിച്ചു.

ലോക കേരള സഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരിൽ കൺവൻഷൻ സെന്ററിന് അനുമതി നിഷേധച്ചതിൽ മനംനൊന്തു പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നു ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here