ഗാനഗന്ധർവ്വന്‍ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.!!! ആശംസിച്ച സിനിമാലോകം

0
1256

ഗാനഗന്ധർവ്വന്‍ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.പാട്ടിന്‍റെ പാലാഴിയായ ഗാനഗന്ധർവ്വന്‍ ആറു പതിറ്റാണ്ടായി മലയാളികളുടെ നാദവിസ്മയമായി വിരാജിക്കുന്നു.

ഏഴ് പതിറ്റാണ്ടിലേറെയായി മലയാളി ഈ ശബ്ദം കേള്‍ക്കുന്നു. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ ഗാനാലാപനം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഗാനഗന്ധർവ്വന് ആശംസ അർപ്പിച് സംഗീതലോകം. !!!!

ഗാനഗന്ധർവ്വന് ആശംസ അർപ്പിച് സംഗീതലോകം. അദ്ദേഹവുമായുള്ള ഓരോ അനുഭവവും അവിസ്മരണീയമായിരുന്നു എന്ന് ഓർക്കുകയാണ് ഗായകൻ കൃഷ്ണചന്ദ്രൻ, സംഗീതസംവിധായകൻ പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, ഗാന രചയിതാവ് ചുനക്കര രാമൻകുട്ടി തുടങ്ങിയവർ ..#AmritaNews #AmritaTV

ഇനിപ്പറയുന്നതിൽ Amrita TV പോസ്‌റ്റുചെയ്‌തത് 2020, ജനുവരി 9, വ്യാഴാഴ്‌ച

ഏറ്റവും കൂടുതല്‍ തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങൾക്കും അര്‍ഹനായിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. മദ്രാസിസിലെ ഭരണി സ്റ്റുഡിയോയിൽ വെച്ച് 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ്റെ ചിത്രം ‘കാൽപ്പാടുകൾ’ എന്ന സിനിമയിലൂടെയായിരുന്നു ആദ്യഗാനം.

ഗാനഗന്ധർവ്വന്‍ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.!!!

ഗാനഗന്ധർവ്വന്‍ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.പാട്ടിന്‍റെ പാലാഴിയായ ഗാനഗന്ധർവ്വന്‍ ആറു പതിറ്റാണ്ടായി മലയാളികളുടെ നാദവിസ്മയമായി വിരാജിക്കുന്നു. #AmritaNews #AmritaTV

ഇനിപ്പറയുന്നതിൽ Amrita TV പോസ്‌റ്റുചെയ്‌തത് 2020, ജനുവരി 9, വ്യാഴാഴ്‌ച

ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവ കീർത്തനം പാടിയാണ് യേശുദാസ്‌ ചലച്ചിത്ര പിന്നണി ഗാന ലോകത്ത്‌ നാന്ദി കുറിച്ചത്. ഈ ഗാനം ചിട്ടപ്പെടുത്തിയത്‌ എം. ബി. ശ്രീനിവാസനായിരുന്നു. പിന്നീട് മലയാള സിനിമയിൽ യേശുദാസിൻ്റെ സ്വരമാധുരി മുഴങ്ങാത്ത ചിത്രങ്ങൾ ഇല്ലെന്ന അവസ്ഥയായി. ഏറ്റവുമൊടുവിൽ ഗായകൻ പാടിയത് മമ്മൂട്ടി നായകനായ മാമാങ്കത്തിന് വേണ്ടിയാണ്. ഈ ഗാനവും സംഗീത പ്രേമികൾ ഏറ്റെടുത്തിരുന്നു. സംഗീതത്തെ പ്രണയിക്കാൻ പഠിപ്പിച്ച സുന്ദര ശബ്ദത്തിന്റെ ഗന്ധർവ്വന് പിറന്നാളാശംസകൾ!

 

LEAVE A REPLY

Please enter your comment!
Please enter your name here