അമ്മയെയും കുഞ്ഞുങ്ങളെയും പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവർക്ക് നല്ല നടപ്പ് ശിക്ഷ

0
1000

പ​ട്ടാ​മ്പി: അ​മ്മ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും സ്​​റ്റോ​പ്പി​ൽ നി​ർ​ത്താ​തെ പെ​രു​വ​ഴി​യി​ലി​റ​ക്കി വി​ട്ട സ്വാ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ന​ല്ല ന​ട​പ്പ് ശി​ക്ഷ. മൂ​ന്ന് ദി​വ​സം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​ബ​ന്ധി​ത സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് വി​ധി​ച്ചാ​ണ് ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ സി.​യു. മു​ജീ​ബ് ഡ്രൈ​വ​റെ ശി​ക്ഷി​ച്ച​ത്.

ജ​നു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ശ​ങ്ക​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ മ​ഹേ​ഷി​െൻറ ഭാ​ര്യ പ​ത്തും മൂ​ന്നും വ​യ​സ്സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​മാ​യി മേ​ലെ പ​ട്ടാ​മ്പി ശി​ൽ​പ​ചി​ത്ര സ്​​റ്റോ​പ്പി​ൽ നി​ന്നാ​ണ് പ​ട്ടാ​മ്പി-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ലോ​ടു​ന്ന കാ​ളി​യ​ത്ത് ബ​സി​ൽ ക​യ​റി​യ​ത്. എം.​ഇ.​എ​സ് കോ​ള​ജ് സ്​​​റ്റോ​പ്പി​ലാ​യി​രു​ന്നു ഇ​റ​ങ്ങേ​ണ്ട​ത്. സ്​​റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​റോ​ട് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, കു​റേ ദൂ​രം മു​ന്നോ​ട്ടു​പോ​യി വാ​ഹ​ന​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത സ്ഥ​ല​ത്താ​ണ് ഡ്രൈ​വ​ർ ഇ​റ​ക്കി​വി​ട്ട​ത്.

ഇ​വ​രു​ടെ പ​രാ​തി​യി​ൽ പ​ട്ടാ​മ്പി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് സൂ​പ്പി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ വ​ളാ​ഞ്ചേ​രി പൈ​ങ്ക​ണ്ണൂ​ർ സ്വ​ദേ​ശി മൊ​യ്തീ​ൻ​കു​ട്ടി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. പി​ന്നീ​ട് പ​രാ​തി​ക്കാ​രി​യെ​യും ഡ്രൈ​വ​റെ​യും പ​ട്ടാ​മ്പി ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ വി​ളി​ച്ചു​വ​രു​ത്തു​ക​യും ഡ്രൈ​വ​ർ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യും ചെ​യ്തു.

ആ​ദ്യ​പ​ടി​യാ​യി മൂ​ന്ന് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് ഡ്രൈ​വ​റെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കാ​നും ബാ​ക്കി ന​ട​പ​ടി​ക​ൾ പി​ന്നീ​ട് സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ളി​ൽ തു​ട​ർ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ.​ടി.​ഒ അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here