മരടിൽ ആദ്യദിനം ഫ്ലാറ്റുകൾ പൊളിക്കുന്നത് അഞ്ചു മിനുട്ട് വ്യത്യാസത്തിൽ. രാവിലെ 11 മണിക്ക് H20 ഫ്ലാറ്റിലും കൃത്യം പതിനൊന്ന് അഞ്ചിന് ആൽഫാ സെറിൻ ഫ്ലാറ്റിലും സ്ഫോടനം നടക്കും. H20 ഫ്ലാറ്റിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചുകഴിഞ്ഞു. രണ്ടാം ദിവസം പൊളിക്കുന്ന ജെയിൻ ഫ്ലാറ്റിലും സ്‌ഫോടക വസ്തുക്കൾ നിറച്ചുകഴിഞ്ഞു.
H20 ഫ്ലാറ്റ് ജനുവരി 11ന് രാവിലെ 11 മണിക്കും ആൽഫാ സെറിൻ 11.30നും പൊളിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞത്. ഇതാണ് അഞ്ചു മിനുറ്റ് ഇടവേളയിലേക്ക് ചുരുക്കിയത്.ഫ്ലാറ്റുകൾ പൊളിക്കാൻ ബാക്കി നിൽക്കെ ജോലികൾ കുറച്ചു കൂടി എളുപ്പത്തിലാക്കാനാണ് സമയക്രമത്തിൽ നേരിയ വ്യത്യാസം വരുത്തിയത്.
ഒന്നിന് പിന്നാലെ ഒന്നായി രണ്ടു ഫ്ലാറ്റുകളും തകർന്നു വീഴുമ്പോൾ ഉയരുന്ന ഭീമാകാരമായ പൊടി ഫയർ ഫോഴ്സ് വെള്ളം ചീറ്റി ഒഴിവാക്കും. ഇരു ഫ്ലാറ്റുകളും അടുത്തടുത്തായതിനാൽ ജോലികൾ എളുപ്പമാക്കുകയാണ് ലക്ഷ്യം.
സ്ഫോടനതിന്റെ തലേ ദിവസമായ ഇന്ന് ഇവ ഡിറ്റനേറ്ററുകളുമായി ബന്ധിപ്പിക്കും. 100 മീറ്റർ അകാലത്തിൽ സ്ഥാപിക്കും ഭാഗത്തു നിന്നാണ് സ്ഫോടനം നിയന്ത്രിക്കുക. സ്ഫോടനത്തിൽ ഉണ്ടാവുന്ന പ്രകമ്പനം പഠിക്കാൻ എത്തിയ ഐ ഐ ടി സംഘത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.