ആരോഗ്യകരമായ നല്ല പ്രവണതകൾ വ്യവസായ രംഗത്ത് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളത്തിന്‍റെ വലിയ വളർച്ചയ്ക്ക് ഇടയാക്കുമെന്നും അതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. 2019 ലെ ടൈ കേരള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വികെസി ഗ്രൂപ്പ് ചെയർമാൻ വികെസി മമ്മദ്കോയക്കു സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികെസി ഫുട്‍വെയർസിന്റെ വിജയകരമായ പ്രവർത്തനത്തിനാണ് അവാർഡ്. കോഴിക്കോട് നടന്ന ചടങ്ങിൽ ടൈ കേരള പ്രസിഡന്റ് എംഎസ് എ കുമാർ, വിവേക് കൃഷ്ണ ഗോവിന്ദ്, അജിത് മൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു.