ഇറാഖിലെ വ്യോമത്താവളത്തിൽ റോക്കറ്റാക്രമണം; 4 സൈനികര്‍ക്ക് പരുക്ക്
ഇറാഖിലെ വ്യോമത്താവളത്തിന് നേരേ റോക്കറ്റാക്രമണം. നാല് ഇറാഖ് സൈനികര്‍ക്ക് പരുക്കേറ്റു. എട്ട് റോക്കറ്റുകളാണ് പതിച്ചത്. യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമമെന്നു സൂചന. ബാലദി സൈനിക താവളത്തിലാണ് ആക്രമണം നടന്നത്. ഇറാഖിൽ യുഎസ് സൈനികർ താവളമടിച്ചിട്ടുള്ള പ്രദേശമാണ് ഇത്. എഫ് 16 വിമാനങ്ങള്‍ക്കായുള്ള താവളമാണ് അല്‍ ബാലദ്. എന്നാല്‍ യു.എസ്. –ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടെനിന്ന് വിമാനങ്ങള്‍ മാറ്റിയിരുന്നുവെന്നാണ് സൂചന. യുഎസ്– ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം യുഎസ് സൈനികരും ബഗ്ദാദിന്റെ വടക്കുഭാഗത്തുള്ള അൽ–ബലാദ് വ്യോമതാവളത്തിൽനിന്ന് മടങ്ങിയിരുന്നതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.