ന്യൂഡൽഹി: ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ അൽ സഈദിന്റെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാർ, തിങ്കളാഴ്ച ഇന്ത്യയിൽ ദുഃഖാചരണം ആചരിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് അൽ സഈദ് (79) അന്തരിച്ചത്.
‘വിശിഷ്ട വ്യക്തി’ യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ദുഃഖാചരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുക്കയും
ഔദ്യോഗിക വിനോദ പരിപാടികൾ സർക്കാർ മാറ്റിവെക്കുകയും ചെയ്തിരുന്നു.+
സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. മേഖലയിൽ സമാധാനത്തിന്റെ സന്ദേശവാഹകനെന്നായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഖാബൂസിന്റെ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു.