കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. മുംബൈ താരാപീരിലെ കെമിക്കല്‍ സോണിലെ കമ്പനിയില്‍ ശനിയാഴ്ച വൈകീട്ടാണ് തീപിടുത്തം ഉണ്ടായത്.
തീപിടുത്തത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഒരു യൂണിറ്റില്‍ ഉല്പാദനം നടന്നുകൊണ്ടിരുന്നുവെന്നാണ് അറിയുന്നത്.
വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്ന വിവരം പുറത്തുവരുന്നത്. കമ്പനിയിലെ മേല്‍ക്കൂരയിലെ ഒരു അലുമിനിയം ഷീറ്റ് ട്രാന്‍സ്‌ഫോമറിനു മുകളില്‍ വീണതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് തീപിടുത്തത്തിലേക്ക് നയിച്ചത്. മാത്രമല്ല, അതോടെ പ്രദേശത്ത് വൈദ്യുതി നിലയ്ക്കുകയുംചെയ്തു.
പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമോണിയം നൈട്രേറ്റ് നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് അപകടം നടന്നത്. പല്‍ഘര്‍ ദഹാനും ഗ്രാമത്തിലാണ് ഫാക്ടറി.
Image Courtesy :hindustantimes