കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

0
799

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

കലാലയവിദ്യാർത്ഥികളിൽ നവകേരള സൃഷ്ടിക്കുതകുന്ന ആശയങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും പരിസ്ഥിതി സൗഹൃദം – സുസ്ഥിരവികസനം – നവകേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, ഗവ.സംസ്‌കൃത കോളേജ്, ഗവ.മ്യൂസിക് കോളേജ്, ഗവ.ട്രെയിനിംഗ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി ജനുവരി 14ന് രാവിലെ 10 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ ആണ് നടത്തിയത് . കോളേജ് തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾ ഈ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here