കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം.

0
667

കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം.

മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും. പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കാൾസെന്റർ പ്രവർത്തിക്കും. കാൾ സെന്ററിൽ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്.

പരാതികളുടേയും അപേക്ഷകളുടേയും തൽസ്ഥിതി അറിയാൻ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേർഡിലും ടോൾ ഫ്രീ നമ്പർ നിലവിലുണ്ട്. 18004257211 ആണ് നമ്പർ. എല്ലാ പ്രവർത്തി ദിവസവും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങൾ അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here