ഷൊർണൂർ – നിലമ്പൂർ പാതയിൽ ജനു: 20 മുതൽ രാത്രി ട്രെയിൻ സർവീസിന് ഉത്തരവായി.
ഷൊർണൂർ നിലമ്പൂർ റെയിൽ പാതയിൽ രാത്രി കാലത്ത് ട്രെയിൻ സർവീസിന് തുറന്ന് കൊടുക്കാൻ ഉത്തരവിറങ്ങി. പാലക്കാട് ഡിവിഷൻ ട്രാഫിക്ക് വിഭാഗമാണ് ചൊഴാഴ്ച ഉത്തരവിറക്കിയത്. ട്രെയിൻ സർവീസ് നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ദക്ഷിണ റെയിൽവേ അധികൃതർ രാത്രി സർവീസിനോട് അനുകൂല നിലപാട് സ്വീകരിച്ചതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. റെയിൽവേ യാത്രക്കാരുടെ സംഘടനകൾ, MP മാരായ രാഹുൽ ഗാന്ധി, PK കുഞ്ഞാലിക്കുട്ടി, MLA മാർ റെയിൽവേ യാത്രക്കാരുടെ സംഘടനകളും ഇതിനായി പലതവണ നിവേദനങ്ങൾ നൽകിയതും രാത്രിയാത്ര യാഥാർത്ഥ്യമാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു. രാത്രി സർവീസിനായി, 11 റയിൽവേ സ്റ്റേഷനുകളിലും അങ്ങാടിപ്പുറം വാണിയമ്പലം, നിലമ്പൂർ എന്നീ മൂന്ന് പ്രധാന സ്റ്റേഷനുകളിലും ജീവനക്കാരെ ഉടൻ നിയമിക്കും. ഡ്യൂട്ടി റോസ്റ്ററും തയ്യാറാക്കും.
അഡീഷനൽ സ്റ്റേഷൻ മാസ്റ്റർ, ബുക്കിങ്ങ് ക്ലാർക്ക്, സിഗ്നൽമാൻ, ലെവൽ ക്രോസ് ഗേറ്റ്മേൻ, ട്രാക്ക്മാൻ, തുടങ്ങിയ എഞ്ചിനിയറിങ്ങ് വിഭാഗക്കാരെയാണ് അടിയന്തിരമായി നിയമിക്കുക. ആദ്യമായി രാത്രിയിൽ ചരക്ക് ട്രെയിനുകൾ ഓടിക്കാനും ആലോചനയുണ്ട്. രാത്രി കാല സർവീസ് ഏറെ ഗുണകരമാകുക കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്ക് വരുന്ന രാജ്യറാണി എക്സ്പ്രസിനാണ്. പുലർച്ചെ 4-30. ന് ഷൊർ ണൂരിലെത്തുന്ന രാജ്യറാണി. ഇപ്പോൾ രാവിലെ ആറ് വരെ ഷൊർണൂരിൽ നിർത്തിയിടുകയാണ്. രാത്രയിൽ നിലമ്പൂർ റെയിൽപാത അടച്ചിടുന്ന തിനാലാണ് രാജ്യറാണി ഷൊർണൂരിൽ പിടിച്ചിടുന്നത്.രാത്രിയിൽ പാത തുറക്കുന്നതോടെ 4.30-ന് എത്തുന്ന രാജ്യറാണി 5.30ന് തന്നെ നിലമ്പൂരിൽ എത്തും വിധം യാത്ര തുടരാനാകും എന്നതാണ് വലിയ നേട്ടം. ട്രെയിൻ പാസഞ്ചേഴ്സ് സംഘടനകളുടെ നിരന്തര ഇടപെടലിന്റെ വിജയമാണ് ജനുവരി 20 മുതൽ ഷൊർണൂർ – നിലമ്പൂർ പാതയിൽ ചൂളം വിളിച്ച് പായുക.