സി.എ.എയില്‍ സ്റ്റേ ഇല്ല; കേസില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് നാലാഴ്ച്ച സമയം

0
867

പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹർജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. 144 ഹർജികളാണ് സി.എ.എയുമായി ബന്ധപ്പെട്ട് കോടതയിക്ക് മുന്നില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അസം, ത്രിപുര കേസുകൾ പ്രത്യേകമായി പരിഗണിക്കും.
സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി നിർദേശം നൽകി.
ഹർജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ച്ച സമയമാണ് എ.ജി കോടതയില്‍ ആവശ്യപ്പെട്ടിരുന്നത്. സ്റ്റേ ഇല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് സി.എ.എ നടപടിക്രമങ്ങള്‍ നീട്ടി വെക്കണമെന്ന് കപിൽ സിബൽ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നടപടിക്രമങ്ങള്‍ നീട്ടിവെക്കുന്നത് സ്റ്റേ പുറപ്പെടുവിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.
ചട്ടങ്ങള്‍ ഇല്ലാതെയാണ് യുപി നിയമം നടപ്പാക്കി തുടങ്ങിയതെന്ന് സിങ്‍വി കോടതിയില്‍ വാദിച്ചു. ഉത്തര്‍പ്രദേശിലെ 19 ജില്ലകളിലാണ് നിയമം നടപ്പാക്കിയത്.
അതിനിടെ, എന്‍.ആര്‍.സിക്കെതിരായ ഹർജിയിലും കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കുമോയെന്ന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മുസ്‍ലിം ലീഗിന്റെ ഹർജിയിലാണ് നാലാഴ്ചക്കകം മറുപടി നല്‍കാന്‍ കോടതി നോട്ടീസ് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here