അപേക്ഷ ക്ഷണിച്ചു!

0
911

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒരു വർഷം കാലദൈർഘ്യമുളള ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സിന്റെ മോർണിംഗ് ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/പ്രീഡിഗ്രി. രാവിലെ 7.30 മുതൽ 9.30 വരെയാണ് ക്ലാസ്സ് നടത്തുന്നത്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. ഒ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) പുന്നപുരം, വെസ്റ്റ്‌ഫോട്ട്, തിരുവനന്തപുരം-24. ഫോൺ: 0471-2474720, 2467728.

വെബ്‌സൈറ്റ് www.captkerala.com.

LEAVE A REPLY

Please enter your comment!
Please enter your name here