കൊറോണ വൈറസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായി ഡി.എം.ഒ / വി. ജയശ്രീ. ചൈനയില്‍ നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 64 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചത്. നിലവില്‍ െചെനയില്‍ നിന്ന് 64 പേര് കോഴിക്കോട് എത്തിയിട്ടുണ്ട്.ഇതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.ഇവരെല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഒരു രോഗ ലക്ഷണവും ഇവരില്‍ ഇല്ല.
സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ വിവരവും ജില്ലാ ആരോഗ്യ വിഭാഗം രേഖപ്പെടുത്തുന്നുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തുക. ഇത്തരം സാഹചര്യം ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ അടിയന്തര യോഗം ഇന്നു ചേര്‍ന്നു.ആറു കിടക്കകളോട് കൂടിയ വാര്‍ഡില്‍ പ്രത്യേക പരിശീലനം നല്കിയ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയുമാണ് ഇവിടെ നിയമിച്ചിട്ടുള്ളത്