നിര്‍ഭയക്കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി മുകേഷ് സിങ്ങ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. ജസ്റ്റീസ് ആര്.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് . ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനുള്ള മരണവാറന്റ് പുറപ്പെടുവിച്ചിരിക്കെ ഹര്‍ജിയില്‍ അടിയന്തരവാദം വേണമെന്ന് മുകേഷിന്റെ അഭിഭാഷകന് ആവശ്യമുന്നയിച്ചിരുന്നു.
വധശിക്ഷ കാത്തുനില്ക്കുന്നവരുടെ ഹര്‍ജിയേക്കാള്‍ അടിയന്തരമായി മറ്റൊന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വാക്കാല്‍ നിര്‍ദേശിച്ചിരുന്നു ഇതിനിടെ, നിര്‍ഭയക്കേസിലെ മുഖ്യസാക്ഷിയുടെ മൊഴികള്‍ പൊലീസ് പറഞ്ഞുപഠിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രതി പവന്‍ഗുപ്തയുടെ പിതാവ് നല്കിയ റിവിഷന്‍ഹര്‍ജി പട്യാലഹൗസ് കോടതി വിധി പറയാന്‍ മാറ്റി. ഈ വാദം നേര്ത്തെ കോടതി തള്ളിയതാണ്.