ഗവര്‍ണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാർ തുണക്കില്ല; ‘ഭരണഘടനാ പ്രതിസന്ധി’

0
1313

നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് സർക്കാർ ഗവർണർക്ക് മറുപടി നൽകി. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പരാമർശങ്ങൾ ഉൾപ്പെടെ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താനാവില്ലെന്ന് ഗവർണറെ അറിയിച്ചു. സർക്കാർ നിലപാട് ഭരണഘടനാവിരുദ്ധമല്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ ആശങ്കയാണുള്ളത്. ഇത് മനസ്സിലാക്കുകയും പ്രതിഫലിപ്പിക്കുകയുമാണ് സർക്കാർ ചെയ്തത്. ഗവർണരുമായി മനപൂർവ്വം ഭിന്നത സൃഷ്ടിക്കാൻ ശ്രമച്ചിട്ടില്ലെന്നും രാജ്ഭവന് നൽകിയ വിശദീകരണം പറയുന്നു. പൗരത്വ നിയമ ഭേദഗതിയിലെ അടിസ്ഥാന നിലപാട് മാറ്റാതെ ഗവർണരുമായി സമവായത്തിന് ശ്രമിക്കാനാണ് സർക്കാർ നീക്കമെന്ന് കരുതുന്നു.

അതേസമയം, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ല. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്തല്‍. ബുധനാഴ്ച ചേരുന്ന കാര്യോപദേശകസമിതി യോഗത്തിലും ഈ നിലപാട് സ്വീകരിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here