ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്പിച്ചു . പൊരുതിക്കളിച്ച ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. സ്കോര്‍ 6–4, 4–6, 2–6, 6–3, 6–4. റാഫേല്‍ നദാലിനെ പിന്തള്ളി ജോക്കോവിച്ച് റാങ്കങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഗ്രാന്സ്ലാം ഫൈനലില്‍ ഡൊമനിക് തീം തോല്‍ക്കുന്നത് മൂന്നാംതവണയാണ്.
ഇതോടെ കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ സെമിയിൽ തന്നെ തോൽപ്പിച്ച തീമിനോടു പകരം വീട്ടാനും ജോക്കോവിച്ചിനായി. ജോക്കോവിച്ചിന്റെ ശേഖരത്തിലുള്ള ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. 20 കിരീടങ്ങളുമായി റോജർ ഫെഡററാണ് മുന്നിൽ. 19 കിരീടങ്ങളുള്ള സ്പാനിഷ് താരം റാഫേൽ നദാൽ തൊട്ടുപിന്നിലുണ്ട്. മാത്രമല്ല, ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ എട്ടാം കിരീടം കൂടിയാണിത്. ഇതും റെക്കോർഡാണ്.
മറുവശത്ത് തുടർച്ചയായ മൂന്നാം തവണയാണ് ഗ്രാൻസ്ലാം ഫൈനലിൽ ഡൊമിനിക് തീം തോൽവി വഴങ്ങുന്നത്. 2018ലും 2019ലും തീം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കടന്നെങ്കിലും രണ്ടു തവണയും സ്പെയിനിന്റെ റാഫേൽ നദാലിനോടു പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ഓപ്പണിൽ ഇക്കുറി ആദ്യമായി ഫൈനലിലെത്തിയെങ്കിലും അവിടെ ജോക്കോവിച്ചിനോടും തോൽക്കാനായി വിധി.