ന്യൂട്രിമിക്സ് സ്പെഷ്യൽ കേസരി

0
831

വേണ്ട സാധനങ്ങൾ
1.അണ്ടിപ്പരിപ്പ്
2.മുന്തിരിങ്ങ(കിസ്മിസ്)
3.റവ
4.നെയ്യ്‌
5.അമൃതം ന്യൂട്രി മിക്സ്

ഉണ്ടാക്കുന്ന വിധം
ഗ്യാസ് ഓണാക്കി അതിൽ പാൻ വെക്കുക. അതിലേയ്ക്ക് നെയ്യ്‌ ആവശ്യത്തിനു ചേർക്കുക. അതിലേയ്ക്ക് അണ്ടിപ്പരിപ്പ് ചേർക്കുക.അണ്ടിപ്പരിപ്പ് മൂത്തു വരുമ്പോഴേക്കും അതിലേക് കിസ്മിസ് ചേർക്കുക. രണ്ടും വറുത്തു മാറ്റി വെക്കുക. ശേഷം ആ നെയ്യിലേക് ആവശ്യത്തിനു റവ ചേർക്കുക. റവ മൂപ്പിച്ചെടുക്കുക. അതിലേക് നെയ്യ്‌ ചേർത്തു കൊടുക്കുക. റവ മൂത്ത് വരുമ്പോഴേക്കും അതിലേക് ആവശ്യത്തിന് അമൃതം ന്യൂട്രി മിക്സ് പൊടി ചേർക്കുക. ഈ മിശ്രിതം മൂത്തു കഴിഞ്ഞാൽ അതിലേക്ക് വെള്ളം ചേർക്കുക. ഈ മിശ്രിതം കുറുകി വരുമ്പോഴേക്കും അതിലേക്ക് നെയ്യ്‌ ചേർക്കുക. അതോടൊപ്പം വറുത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. വീണ്ടും നെയ്യ്‌  ചേർത്ത്  ഇളക്കി കൊടുക്കുക. നമ്മുടെ ആവശ്യാനുസരണം കട്ടി ആക്കാവുന്നതാണ്.. അതിനനുസരിച്ചു നെയ്യ്‌ ചേർക്കുക. ശേഷം തീ ഓഫ്‌ ചെയ്തു കുറച്ചു നേരം വെച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്.  സെർവ് ചെയ്യുമ്പോൾ പ്ലേറ്റിൽ അല്പം എണ്ണ തേക്കുകയാണെങ്കിൽ ഒട്ടിപ്പിടിക്കുന്നത് നമുക്കു തടയാം.

LEAVE A REPLY

Please enter your comment!
Please enter your name here